സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: ഒരു വര്‍ഷക്കാലം നീണ്ടുനിന്ന മടിയന്‍ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് സമാപനമായി. ആഘോഷ പരിപാടികളുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം, മെഡിക്കല്‍ ക്യാമ്പ്, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടത്തിയിരുന്നു. സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ വാര്‍ഡ് മെമ്പര്‍ സി.കുഞ്ഞാമിന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍, ലക്ഷ്മി തമ്പാന്‍, പ്രധാന അധ്യാപകന്‍ വിനോദ് കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. സുധാകരന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, വി.കമ്മാരന്‍, സതീശന്‍ പാലക്കി, ശ്രീജിത്ത് മടിയന്‍, ശ്രീനിവാസന്‍ മടിയന്‍, ബി. ഗംഗാധരന്‍, എ. വി. ബാലന്‍,വി.ഗോപി, പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ വച്ച് എല്‍ എസ് എസ് വിജയികള്‍ക്കുള്ള അനുമോദനവും സ്‌കൂളില്‍ നിന്നും വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച പ്രധാന അധ്യാപകന്‍ ടി സുധാകരന്‍ മാസ്റ്റര്‍ ക്കുള്ള അനുമോദനവും നടന്നു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജ്യോതി ബസു സ്വാഗതവും ട്രഷറര്‍ സി. വി.തമ്പാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ഗസ്ട്രയുടെ മെഗാ ഹിറ്റ് ഗാനമേളയും അരങ്ങേറി