ഉദുമ : ‘എല്ലാര്‍ക്കും ഓണം’ എന്ന ഉദ്ദേശത്തോടെ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഓണക്കിറ്റ് വിതരണം ചെയ്തു.
തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് എന്‍എസ്എസ് വളണ്ടിയേഴ്‌സ് അവരുടെ വീടുകളില്‍ എത്തി ഓണക്കിറ്റ് കൈമാറി. പിടിഎ പ്രസിഡന്റ്കെ. വി. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ബി.അരവിന്ദന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സതീഷ് കുമാര്‍ , എന്‍എസ്എസ് വളണ്ടിയര്‍ അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.