ഉദുമ: ഗ്രാമ പഞ്ചായത്തിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റ്റര്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്ക് കായ കല്പ അവാര്‍ഡ്. ജില്ലയില്‍ ഹോമിയോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഡിസ്‌പെന്‍സറിക്ക് ഒരു ലക്ഷം രൂപയും ബഹുമതി പത്രവും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് പി.ലക്ഷ്മി, മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.രതീഷ്, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍, യോഗ ട്രേയ്‌നര്‍ വി. പ്രമോദ് എന്നിവര്‍ചേര്‍ന്ന് ഏറ്റുവാങ്ങി.
കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി, ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ, താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.