കാഞ്ഞങ്ങാട് : കോഴിക്കോട്ട് നടക്കുന്ന 44-ാമത് സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ നിന്ന് പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ ടീമിനെ ഐബിന്‍ ഫിലിപ്പ് സോജനും പെണ്‍കുട്ടികളുടെ ടീമിനെ ഐറിന്‍ റോസ് സോജനും നയിക്കും. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ബോയ്സ് ടീം അംഗങ്ങള്‍: കേദാര്‍.എസ്.കുമാര്‍, ജെ. ആദിദേവ്, കെ.ഋഷിരാജ് (വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), എം.വി.സിദ്ധാര്‍ത്ഥ്, എസ്.അര്‍ഷിന്‍ (ജിഎച്ച്എസ്, തച്ചങ്ങാട്), പി.നിരഞ്ജന്‍ സജിത്ത്, സി.വി.നന്ദകിഷോര്‍ (എളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസ്), എ.എസ്.ഷാരോണ്‍ (ജിഎച്ച്എസ്എസ് ഉദിനൂര്‍), എന്‍.ഇ.ഹസീബ് (തൃക്കരിപ്പൂര്‍ എംഇഎംഎസ്). കോച്ച്: കെ.അശോകന്‍, മാനേജര്‍: എന്‍.കെ.പി.ഇര്‍ഷാദ്. ഗേള്‍സ് ടീം അംഗങ്ങള്‍: പി.വി.ദില്‍ഷ, പി.വി.ദില്‍ന, പി.അമേയ, അന്‍വിത അജയ് (വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), കെ.പി.സാനിയ (ജിസിഎസ് ജിഎച്ച്എസ്എസ്, എളമ്പച്ചി), എ.ഐഷ, കെ. നെജല്‍ നന്ദ (ജിഎച്ച്എസ് തച്ചങ്ങാട്), എം.കെ.നിവേദ്യ രാജ്, എം.സഫിയത്ത് (ജിസിഎസ് ജിഎച്ച്എസ്എസ്, എളമ്പച്ചി). മാനേജര്‍: സ്മിത സെബാസ്റ്റ്യന്‍, കോച്ച്: സോജന്‍ ഫിലിപ്പ്.