കാഞ്ഞങ്ങാട് :എന്‍. ആര്‍. ഇ. ജി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തികള്‍ക്ക് വിലക്കര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കുക, തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന തൊഴിലും കൂലിയും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. വെള്ളിക്കോത്ത് സ്‌കൂളിന് സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമരം എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സന്തോഷ് കുമാര്‍ ഉദുമ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍. ഇ. ജി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. കണ്ണന്‍ അധ്യക്ഷത വഹിച്ചു കെ. കൃഷ്ണന്‍ കോടാട്ട്,ചേറാക്കോ ട്ട് കുഞ്ഞി കണ്ണന്‍, രാമചന്ദ്രന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സരസ്വതി, കമലാക്ഷി എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറി എം.ജി പുഷ്പ സ്വാഗതവും കമ്മിറ്റി അംഗം ദീപാ ഉത്തമന്‍ നന്ദിയും പറഞ്ഞു