രാജപുരം: മലവേട്ടുവമഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജന്മദിനം വിജയോത്സവം 2025 സംഘടിപ്പിച്ചു.
ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ മലവേട്ടുവമഹാസഭ ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍പ്രശസ്ത പ്രഭാഷകനും, സാമൂഹ്യപ്രവര്‍ത്തകനുമായ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാജനറല്‍ സെക്രട്ടറി ശങ്കരന്‍ മുണ്ടമാണി, ജില്ല ട്രഷറര്‍ അശോകന്‍ കെ ജി , വൈസ് പ്രസിഡന്റ് മാറായകെ വി കൃഷ്ണന്‍, കണ്ണന്‍ പട്ട്‌ളം, സെക്രട്ടറി മാരായ ശിവ പ്രകാശ്, സുനില്‍, സേതു , ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി ഡി നാരായണി, കുറ്റിക്കോന്‍ പഞ്ചായത്തം ഗം നാരായണി, സി പി ഗോപാലന്‍, കണ്ണന്‍ പടി മരുത്, ശിവദാസന്‍ സിവി ബിജു മുടന്തന്‍ പാറ സംഘാടക സമിതി ചെയര്‍മാന്‍ പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.