രാജപുരം :കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഗൃഹ സന്ദര്‍ശന ജനസമ്പര്‍ക്ക യാത്രയുടെയും ഫണ്ട് ശേഖരണത്തിന്റെയും മണ്ഡലംതല ഉദ്ഘാടനം പ്രവാസിയും പൊതുപ്രവര്‍ത്തകനുമായ മൊയ്തു ചാപ്പക്കാല്‍ന്റെ ഭവനത്തില്‍ വെച്ച് ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് പി സി തോമസ്, വാര്‍ഡ് പ്രസിഡണ്ട് ഷാജിത ബഷീര്‍, കള്ളാര്‍ പഞ്ചായത്തംഗം സന്തോഷ് വി ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.