ഇരുചക്ര വാഹന കമ്പനികളുടെ കാര്യത്തില്‍ മുന്നിലാണ് ഹീറോ മോട്ടോ കോര്‍പ്. കമ്പനിയുടെ സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഏറെ ജനപ്രിയമായ ഒന്നാണ്. ജൂലൈയിലും കമ്പനിയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പനയില്‍ സ്‌പ്ലെന്‍ഡര്‍ മുന്നിലായിരുന്നു. ഹീറോയ്ക്ക് മികച്ച പ്രകടനം നല്‍കിയ മോഡലുകളില്‍ HF ഡീലക്സിന്റെ പേരും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം കമ്പനിയുടെ മറ്റ് മോഡലുകളുടെ വില്‍പ്പന 20,000 യൂണിറ്റില്‍ താഴെയായിരുന്നു. ആറും അഞ്ചും ഉപഭോക്താക്കളെ മാത്രം ലഭിച്ച രണ്ട് മോഡലുകള്‍ ഉണ്ടായിരുന്നു. 2025 ജൂലൈയില്‍ സ്‌പ്ലെന്‍ഡറിന്റെ 2,22,774 യൂണിറ്റുകളും 2024 ജൂലൈയില്‍ 2,44,761 യൂണിറ്റുകള്‍ വിറ്റഴിച്ചു.