കാഞ്ഞങ്ങാട് : നഗരത്തിലെ പ്രധാന റോഡും ഹൈവേ റോഡിന് സമാന്തരമായുളള സര്‍വ്വീസ് റോഡുകളും ഉള്‍പ്പെടെ മിക്ക റോഡുകളും തകര്‍ന്ന് നാളുകള്‍ ഏറെ കഴിഞ്ഞിട്ടും റോഡുകള്‍ ഗതാഗതയോഗ്യമാക്കാതെ നിരുത്തരവാദപരമായ സമീപനമാണ് അധികൃതര്‍ തുടരുന്നതെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കാഞ്ഞങ്ങാട് ഡിവിഷന്‍ സമ്മേളനം കുറ്റപ്പെടുത്തി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക, ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അഡ്വ ടി.കെ. സുധാകരന്‍ ഉല്‍ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കളെ കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ ആദരിച്ചു. ഡിവിഷന്‍ പ്രസിഡണ്ട് എ.കെ.കോരന്‍ ആദ്ധ്യക്ഷം വഹിച്ചു. ഐ.എന്‍.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന വി.വി. സുധാകരന്റെ ദേഹവിയോഗത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി സി.ഒ. സജി, ഓട്ടോ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു സി ) ജില്ലാജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ കിഴക്കുംകര , എം. കുഞ്ഞികൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, വി. ബാലകൃഷ്ണന്‍, സലാം കൊത്തിക്കാല്‍, സതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.ഓണ ക്കിറ്റ് വിതരണവുംനടന്നു.
ഭാരവാഹികളായി സു നീ കടപ്പുറം (പ്രസിഡണ്ട്), ചന്ദ്രന്‍ കല്ലിങ്കാല്‍ (ജന സെക്രട്ടറി), പി.വി. ബാലകൃഷ്ണന്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.