പാലക്കുന്ന് : കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ ഉദുമ
കര്‍ഷക ക്ഷേമ സഹകരണ സംഘത്തിന്റെ ഓണം വിപണന മേള പാലക്കുന്നില്‍ തുടങ്ങി. സെപ്റ്റംബര്‍ 3 വരെ നടക്കുന്ന മേള ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്
പി. വി. ഭാസ്‌കരന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. കൃഷ്ണന്‍, ഭരണ സമിതി അംഗം പി. വി. രാജേന്ദ്രന്‍, ഡയറക്ടര്‍ ആര്‍. ശോഭ എന്നിവര്‍ പ്രസംഗിച്ചു.