കാഞ്ഞങ്ങാട്: മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്‍ 27, 28, 29 തീയ്യതികളില്‍ നടക്കുന്ന എസ് പി സി ഓണം ക്യാമ്പ് ഹോസ്ദുര്‍ഗ്ഗ് എസ്എച്ച്ഒ പി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍ ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുത്ത സൂപ്പര്‍ സീനിയര്‍ കേഡറ്റ് പി ദില്‍നയ്ക്കുള്ള ഉപഹാര വിതരണം എസ് എച്ച് ഒ അജിത് കുമാര്‍ നല്‍കി. സി പി ഒ പ്രമോദ് ക്യാമ്പ് ബ്രീഫിംങ്ങ് നടത്തി. പിടിഎ പ്രസിഡന്റ് എം പത്മനാഭന്‍, മാദര്‍ പി ടി എ.പ്രസിഡണ്ട് ചിന്താമണി ,പി.ടി.എ എക്‌സിക്യൂട്ടിവ് അംഗം നാരായണന്‍ ,ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ സനീഷ് കുമാര്‍ ,ആതിര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് പ്രീത സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി സി. ശാരദ നന്ദിയും പറഞ്ഞു .
പ്രദീപന്‍ കോതോളി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ) ‘എന്ത് കൊണ്ട് SPC’ എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. യോഗ ആരോഗ്യകരമായ ജീവിതത്തിന്’ എന്ന വിഷയത്തില്‍ രമാവതി കാനക്കോട് യോഗ ട്രെയ്‌നര്‍ ക്ലാസ് നല്‍കി. തുടര്‍ന്ന് വൈകുന്നേരം യോഗ പരിശീലനവും നടന്നു.