രാജപുരം:കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പാറപ്പള്ളിയില്‍ നിര്‍മ്മിക്കുന്ന ഗ്രാമസേവാ കേന്ദ്രം കോമ്പൗണ്ടിലെ വിവിധ പദ്ധതികളുള്ള ഹാപ്പിനസ് പാര്‍ക്കിലേക്ക് ജെസിഐ കാഞ്ഞങ്ങാട് 12 തരം മുള തൈകള്‍ കൈമാറി .കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പത്തൊമ്പതാം വാര്‍ഡ് മെമ്പറുമായ പി
ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഡയറക്ടര്‍ ഡോ.മെല്‍വിന്‍ മാത്യു സ്വാഗതം പറഞ്ഞചടങ്ങില്‍ ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് രതീഷ് അമ്പലത്തറ അധ്യക്ഷനായി. മുന്‍ സോണ്‍ പ്രസിഡന്റ് സജിത്ത് കുമാര്‍ വികെ, മുന്‍ പ്രസിഡന്റ് മാരായ ചാന്തേഷ് ചന്ദ്രന്‍, സുനില്‍ കുമാര്‍ ബി , വൈസ് പ്രസിഡണ്ട് മാരായ ഗലീഷ്, ജിഞ്ചു മാത്യു, രഞ്ജിത്ത് മാവുങ്കല്‍, ഭാരതി സുനില്‍ , വന്ദന ടിപി എന്നിവര്‍ സംസാരിച്ചു.