ഉദുമ: വനിതാസാഹിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ബേവൂരി സൗഹൃദ വായനശാലയില്‍ നവമാധ്യമ ശില്പശാല നടത്തി. ഒരുക്കം എന്ന പേരില്‍ നടത്തിയ ശില്പശാല വനിതാ സാഹിതി ജില്ലാ സെക്രട്ടറി ശ്രീമണി പുത്തിലോട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സീതാദേവി കരിയാട്ട് അധ്യക്ഷത വഹിച്ചു. പുകാസ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.വി രാജേന്ദ്രന്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ബി. കൈരളി വനിതാസാഹിതി ഉദുമ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബിന്ദു കല്ലത്ത്, മാധ്യമ സമിതി പ്രവര്‍ത്തകരായ തേജസ്വിനി, ദിവ്യ, പുകാസ ഏരിയ സെക്രട്ടറി അബ്ബാസ് പാക്യര, പ്രസിഡന്റ് ഗോവിന്ദന്‍ അരവത്ത് എന്നിവര്‍ സംബന്ധിച്ചു.
നവ മാധ്യമ രംഗത്ത് വനിതകളുടെ ഇടപെടല്‍ സമൂഹത്തിന് ഉപകാര പ്രദമായ രീതില്‍ നടത്താമെന്നതിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ശില്പശാല സംസ്ഥാന തല പരിപാടിയുടെ ഭാഗമായാണ് ശില്പശാല. ഡോക്യൂമെന്ററി പോലുള്ള പരിപാടികള്‍ നടത്തികൊണ്ട് സ്ത്രികളെ നവമാധ്യമ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.