രാജപുരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഒക്ടോബര്‍ അവസാനവാരം നടക്കുന്ന കലോത്സവത്തിനായി സംഘാടകസമിതി രൂപികരിച്ചു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷയായി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി മുഖ്യാതിഥി യായിരുന്നു. ഹൊസ്ദുര്‍ഗ് എഇഒ സുരേന്ദ്രന്‍ കലോത്സവത്തെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഭൂപേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ശ്രീലത, പഞ്ചായത്തംഗങ്ങളായ പി. കുഞ്ഞികൃഷ്ണന്‍, സൂര്യാ ഗോപാലന്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കോഡിനേറ്റര്‍ സി.വി. അരവിന്ദാക്ഷന്‍, ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി. മോഹനന്‍, ഡിഇഒ അര്‍. രോഹിന്‍രാജ്, ബിപിസി സനല്‍കുമാര്‍, പിടിഎ പ്രസി ഡന്റ് സൗമ്യ വേണുഗോപാല്‍, എസ്എംസി ചെയര്‍മാന്‍ ടി. ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. ബാബു, പ്രഥമാധ്യാപിക കെ. ശാന്തകുമാരി, സ്റ്റാഫ് സെക്രട്ടറി കെ.ഐ. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരി ച്ചു. ഭാരവാഹികള്‍: കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ (ചെയ.), പി എം ബാബു (ജന. കണ്‍.).