ജി.എച്ച്.എസ്.എസ് പരപ്പയില്‍ എസ്.പി.സി. ഓണം ക്യാമ്പിന് തുടക്കമായി

രാജപുരം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയില്‍ ആഗസ്ത് 27, 28, 29 തീയ്യതികളില്‍ നടക്കുന്ന എസ്. പി സി ഓണം ക്യാമ്പ് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉല്‍ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എ ആര്‍ വിജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എച്ച് അബ്ദുല്‍ നാസര്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അജിത് കുമാര്‍, എസ് എം സി ചെയര്‍മാന്‍ മാണിയൂര്‍ ബാലകൃഷ്ണന്‍, മദര്‍ പി.ടി എ പ്രസിഡണ്ട് ആയിഷ ഗഫൂര്‍ , ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ റിട്ടയേഡ് എസ് ഐ ശ്രീധരന്‍ സി വി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ഡി സ്വാഗതവും സിപിഒ സുരേഷ് കുമാര്‍ കെ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതിന് വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ്. ഐ ശ്രീ ജയരാജന്‍ പതാക ഉയര്‍ത്തി.വിവിധ മേഖലകളിലെ പ്രഗല്‍ഭര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *