രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും സി.ഡി.എസ്. മെമ്പര്‍ ഗീത നന്ദിയും പറഞ്ഞു.
ഒരു ലക്ഷത്തോളം പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ സുരക്ഷിതമായി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കള്ളാര്‍ പച്ചക്കറി ഉല്‍പാദക സംഘം വഴിയാണ് പച്ചക്കറി തൈകള്‍ ഉല്പാദിപ്പിച്ചത് നല്‍കുന്നത്.