പെരിയ : പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ടി കൃഷ്ണന്‍ മാസ്റ്റര്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോമെന്റ് വിതരണവും അനുമോദനവും കേരള ഫോക്ലോര്‍ അക്കാദമിയുടെ പൂരക്കളി ആചാര്യ പുരസ്‌കാര ജേതാവ് തട്ടുമ്മലിലെ കയ്യില്‍ മുത്തു പണിക്കരെ ആദരിക്കുന്ന ചടങ്ങും നടന്നു. പുല്ലൂര്‍ എ.കെ.ജി സ്മാരക ഗ്രന്ഥാലയം ഹാളില്‍ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ല ട്രഷറര്‍ കെ.സബീഷ് ഉദ്ഘാടനം ചെയ്ത് എന്റോവ് മെന്റ് വിതരണവും അനുമോദനവും ആദരവും നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ബിന്ദു, എ.കെ.ജി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എം.വി. നാരായണന്‍, വനിതാ കമ്മിറ്റി സെക്രട്ടറി കെ. രോഹിണി, പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.
ടി. കൃഷ്ണന്‍,
പി. വി. കോരന്‍ മാസ്റ്റര്‍ എന്നിവരുടെ സ്മരണയ്ക്ക് ക്ലബ്ബ് ബഹ്‌റൈന്‍ കമ്മിറ്റിയും
കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് ബി.വി. വേലായുധനുമാണ് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയത്. ക്ലബ്ബ് സെക്രട്ടറി രാജന്‍ ബേങ്കാട്ട് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ. വി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു