രാജപുരം: ഹോസ്ദുര്‍ഗ്ഗ് കോടതി സമുച്ചയത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. പരിപാടി അഡിഷണല്‍ ജില്ലാ ജഡ്ജ് പി എം സുരേഷ് ഭദ്ര ദീപം തെളിയിച്ചു ഓണസന്ദേശം നല്‍കിഉദ്ഘാടനം ചെയ്തു.സീനിയര്‍ സിവില്‍ ജഡ്ജ് ബിജു എം സി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മാരായ ബാലു ദിനേഷ്, അബ്ദുള്‍ രാസിക്ക്, ജൂനിയര്‍ സിവില്‍ ജഡ്ജ് ഐശ്യര്യ രവികുമാര്‍ പപ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗധരന്‍ എ, താലൂക്ക് ലീഗല്‍ സെര്‍വ്വിസസ് കമ്മിറ്റി സെക്രട്ടറി പി വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ കോടതികളില്‍ പൂക്കളം ഒരുക്കി. ജീവനക്കാര്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ഓണാഘോഷത്തിന് ചാരുത കൂട്ടി. വിവിധ കായിമത്സരങ്ങളും വിവിധ സമൃദ്ധമായ സദ്യയും ഒരുക്കി ഐക്യബോധത്തിന്റെ അടയാളമായി കോടതിയിലെ ഓണാഘോഷം മാറി.