രാജപുരം: മലവേട്ടുവമഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോത്സവം 2025 സംഘടിപ്പിക്കും.
28 ന് രാവിലെ ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് അയ്യങ്കാ ളിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തുടിതാളത്തില്‍ ഗോത്രത്തിന്റ സ്തുതി പാട്ടോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മലവേട്ടുവമഹാസഭ ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകനും, സാമൂഹ്യപ്രവര്‍ത്തകനുമായ വി കെ സുരേഷ് ബാബു, യുവകവി പ്രകാശ് ചെന്തളം എന്നീ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ എസ് എസ് എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടിക്കളെ ആദരിക്കും.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും 500 ല്‍ അധികം സംഘടനാ പ്രതിനിധികള്‍ വിജനോത്സവത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ജനറല്‍സെക്രട്ടറി എം ശങ്കരന്‍ മുണ്ടമാണി, വൈസ് പ്രസിഡന്റ്‌റ് കെ വി കൃഷ്ണന്‍,മധു പുങ്ങംച്ചാല്‍ സംഘാടകസമിതി ചെയര്‍മാന്‍ പി നാരായണന്‍, കണ്‍വീനര്‍ ശിവദാസന്‍, സി വി, ജില്ലാ കമ്മിറ്റി അംഗം സി പി ഗോപാലന്‍, പരപ്പ മേഖല പ്രസിഡന്റ് ചന്ദ്രന്‍ പുഞ്ച എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.