ന്യൂഡല്‍ഹി: അയല്‍വാസിയായ ഒരു വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ബിജ്വാസന്‍ എന്ന സ്ഥലത്താണ് പിഞ്ചുകുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ സുധീര്‍ എന്നയാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ വീടിന് സമീപം ഇയാള്‍ വാടകക്ക് താമസിച്ചുവരികയായിരിന്നു.
യുവാവ് കുട്ടിയെ എടുത്തുകൊണ്ടു അയാളുടെ മുറിയിലേക്ക് പോകുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുറച്ചുസമയത്തിനകം കുട്ടിയുടെ കരച്ചില്‍ കേട്ട് മുറിയിലേക്ക് ചെന്നെങ്കിലും മുറി പൂട്ടിയ നിലയില്‍ ആയിരുന്നു. ബലം പ്രയോഗിച്ചു മുറി തുറന്നപ്പോള്‍ കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നയായി കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു.