പുളുവിഞ്ചി : യുവ ജ്യോതി ഗ്രന്ഥാലയം & വായനശാല പുളുവിഞ്ചിയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥാലയത്തില്‍ വെച്ച് ‘ലോകാ രാധ്യനായ നെല്‍സണ്‍ മണ്ടേല -കെ.ഈശ്വരന്‍ കുട്ടി എന്ന ‘ജീവ ചരിത്രം സതീശന്‍ വള്ളിയടിയും അംബികാംസുതന്‍ മാങ്ങാടിന്റെ പ്രാണവായു എന്ന കഥാസമാഹാരം എ. ഗോപാലകൃഷ്ണന്‍ നായരും പരിചയപ്പെടുത്തി.
ചര്‍ച്ചയില്‍ പതിനാലാം വാര്‍ഡ് മെമ്പര്‍ അശ്വതി അജികുമാര്‍, ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് ബേത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍ എ അധ്യക്ഷത വഹിച്ച യോഗത്തിന് ലൈബ്രേറിയന്‍ ധന്യ പുളുവിഞ്ചി സ്വാഗതവും രവി പുളുവിഞ്ചി നന്ദിയും പറഞ്ഞു. വനിതാവേദി പ്രവര്‍ത്തകരുടെ സാന്നിധ്യം പുസ്തക ചര്‍ച്ച വന്‍ വിജയമാക്കി