രാജപുരം : ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ്ഗ വികസന വകുപ്പും
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന
എ ബി സി ഡി ക്യാമ്പയിന്‍ ബേളൂര്‍ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു .പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എല്‍എ
ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ റമീസ് രാജ മുഖ്യാതിഥിയായി ,
അക്ഷയ ഡിപിഎം കപില്‍ ദേവ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ദാമോദരന്‍,
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലജ കെ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ മുരളിധരന്‍ പി വി, പഞ്ചായത്ത് സെക്രട്ടറി
വിപിന്‍ എസ് ജി,
പരപ്പ ടി ഡി ഒ
കെ മധുസൂദനന്‍, അക്ഷയ എ പി സി സന്തോഷ് കുമാര്‍
പനത്തടി ടിഇഒ
സലീം താഴെ കൊറോത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ.കൃപേഷ് , ബ്ലോക്ക് കോഡിനേറ്റര്‍ പി എം ഗ്രേസി എന്നിവര്‍ സംസാരിച്ചു.