രാജപുരം: കൊട്ടോടി ടൗണില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്താതായിട്ട്. അധികൃതരുടെ അനാസ്ഥയില്‍ ബി ജെ പി യുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.
പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍ , ബി ജെ പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ ശശിധരന്‍ , ബൂത്ത് പ്രസിഡണ്ട് എം. മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.