രാജപുരം: കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വെള്ളരിക്കുണ്ട് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കയറ്റുമതിക്ക് 50 ശതമാനം തിരുവ ഏര്‍പ്പടുത്തിയ അമേരിക്കയുടെ നടപടി പിന്‍വലിക്കണമെന്നും കേന്ദ്ര വനം വന്യജീവി നിയമം കര്‍ഷക പക്ഷം ചേര്‍ന്ന് ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രവര്‍ത്തക കണ്‍വെന്‍ഷനും സ്വാതന്ത്ര സമരസേനാനിയും അഖിലേന്ത്യ കിസാന്‍സഭ രുപീകരണ സെക്രട്ടറിയുമായ കെ.എ കേരളിയന്‍ അനുസ്മരണവും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബു കെ എ കേരളീയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം വി കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ബങ്കളം പി കുഞ്ഞികൃഷ്ണന്‍ വെള്ളരിക്കുണ്ട് താലൂക്കിലെ മികച്ച 13 കര്‍ഷകരെ ആദരിച്ചു. കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ കുഞ്ഞിരാമന്‍, സംസ്ഥാന കമ്മറ്റി അംഗം കെ പി സഹദേവന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം കുമാരന്‍ മുന്‍ എംഎല്‍എ, കിസാന്‍സഭ വനിത വിഭാഗം ജില്ലാ സെക്രട്ടറി പി ഭാര്‍ഗ്ഗവി, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എ രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിസാന്‍സഭ വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ബി രത്നാകരന്‍ നമ്പ്യാര്‍ സ്വാഗതവും മണ്ഡലംകമ്മറ്റി അംഗം ഒ ജെ രാജു നന്ദിയും പറഞ്ഞു. കെ സുകുമാരന്‍, സി നാരായണന്‍, ടി കെ രാമചന്ദ്രന്‍ ,ടി കൃഷ്ണന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.