അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണമെന്ന് റിപ്പോര്‍ട്ട്. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വ്യാഴാഴ്ചയാണ് നാലാം ക്ലാസുകാരി അനയ മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനായ ഏഴ് വയസുകാരനാണ് പുതുതായി രോഗ ലക്ഷണം ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ സ്രവ സാംപിള്‍ കഴിഞ്ഞ ദിവസം മൈക്രോ ബയോളജി ലാബില്‍ പരിശോധിച്ചെങ്കിലും റിസള്‍ട്ട് നെഗറ്റീവായിരുന്നു. ഇന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നട്ടെല്ലില്‍ നിന്നു സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെ ജലാശയങ്ങളില്‍ ആരോഗ്യ വകുപ്പ് ക്ലോറിനേഷന്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *