കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹത് ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി ശ്രീകോവിലുകളും മറ്റും പുനര്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തികള്‍ വിവിധ കഴകങ്ങളുടെയും ഭക്തജന കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മാഞ്ഞാളിയമ്മയുടെ ശ്രീകോവില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണവും ചെമ്പടിക്കലും മുഖ മണ്ഡപ വ്യാളി മുഖ ചിത്രപ്പണികളും മറ്റ് പ്രവര്‍ത്തികളും ഉള്‍പ്പെടെ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ ദേവസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മടിയന്‍ കൂലോം നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡണ്ട് പി. കൊട്ടന്‍കുഞ്ഞി അടോട്ട്, സെക്രട്ടറി എം.ബാലന്‍ മൊട്ടക്കാല്‍, ട്രഷറര്‍ ടി.പി. കുഞ്ഞി കൃഷ്ണന്‍, മടിയന്‍ കൂലോം ട്രസ്റ്റി ബോര്‍ഡ് മെമ്പമാരായ വി. നാരായണന്‍, കെ. വി.അശോകന്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി. ബാലകൃഷ്ണന്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, നവീകരണ കമ്മിറ്റി ഭാരവാഹികളായ തോക്കാനം ഗോപാലന്‍, ഭാസ്‌കരന്‍ കുതിരുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് ശ്രീകോവിലിന്റെ ചെമ്പടിക്കല്‍ പ്രവര്‍ത്തികള്‍ നടത്തിയ അശോകന്‍ കാഞ്ഞങ്ങാട് സൗത്തിനെയും മുഖ മണ്ഡപ വ്യാളി മുഖ ചിത്രപ്പണികള്‍ ചെയ്ത മധു തൈക്കടപ്പുറത്തെ യും ക്ഷേത്ര സ്ഥാനികര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങില്‍ വിവിധ കഴക പ്രതിനിധികളും, നാട്ടുകാരും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു.