നീലേശ്വരം നഗരസഭയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

നീലേശ്വരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലുള്‍പ്പെടുത്തി നീലേശ്വരം നഗരസഭയിലെ ചിറപ്പുറത്തു പ്രവര്‍ത്തിച്ചു വരുന്ന എം.സി.എഫ്.-ആര്‍.ആര്‍.എഫിന്റെ നവീകരണ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ടി.വി.ശാന്ത നിര്‍വഹിച്ചു.
ലോഡിങ് ഏരിയയുടെ നിര്‍മ്മാണം, ഓഫീസ്, സ്റ്റോറേജ് -യൂട്ടിലിറ്റി സംവിധാനത്തിന്റെ നിര്‍മ്മാണം, അഗ്‌നിശമന സംവിധാനങ്ങളുടെ നിര്‍മ്മാണം, സി.സി.ടി.വി. ക്യാമറ സ്ഥാപിക്കല്‍ തുടങ്ങിയ 87 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് തുടക്കം കുറിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്‌ള്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.വി.മിഥുന്‍ കൃഷ്ണന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.പി.രവീന്ദ്രന്‍, വി.ഗൗരി, ഷംസുദ്ധീന്‍ ആരിഞ്ചിറ, കൗണ്‍സിലര്‍മാരായ കെ.ജയശ്രീ, കെ.എസ്.ഡബ്‌ള്യു.എം.പി. സോഷ്യല്‍-കമ്മ്യുണിക്കേഷന്‍ ഓഫീസര്‍ ഡോ.കെ.വി.സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊയ്തു പി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു കെ, കെ.എസ്.ഡബ്‌ള്യു.എം.പി പി ഐ യു എഞ്ചിനീയര്‍ അഭിജിത്ത് പി വി ,കെ.എസ്.ഡബ്‌ള്യു.എം.പി ഫിനാന്‍സ് മാനേജ്മന്റ് എക്‌സ്‌പെര്‍ട്ട് ശ്രീലത എസ് മേനോന് എന്നിവര്‍ പരുപാടിയില്‍ സംബന്ധിച്ചു, ഇതോടനുബന്ധിച്ചു ജീവനക്കാര്‍ക്കും, തൊഴിലാളികള്‍ക്കുമായി നടത്തിയ സെഷനില്‍ കെ.എസ്.ഡബ്‌ള്യു.എം.പി. സാങ്കേതിക സഹായ കണ്‍സള്‍ട്ടന്‍സിയിലെ ഇ.കെ.ബിന്‍സിയും (ജെന്‍ഡര്‍), സന്ദീപ് ചന്ദ്രനും (അപകട സുരക്ഷയും ആരോഗ്യവും) ക്ലാസെടുത്തു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത സ്വാഗതവും, ക്ലീന്‍ സിറ്റി മാനേജര്‍ എ.കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *