പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ കാപ്പിലിലെ കര്‍ഷകന്‍ കെ.വി. കുഞ്ഞിക്കണ്ണനെ വീട്ടിലെത്തി ആദരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍.കെ കൃഷ്ണ പ്രസാദ് പൊന്നാട അണിയിച്ചു. പി.പി ചന്ദ്രശേഖരന്‍, കുമാരന്‍ കുന്നുമ്മല്‍, മോഹനന്‍ ചിറമ്മല്‍, മോഹനന്‍ പട്ടത്താന്‍, കുഞ്ഞികൃഷ്ണന്‍, പ്രമോദ് മൂകാംബിക എന്നിവര്‍ പ്രസംഗിച്ചു.