രാജപുരം: അഖിലേന്ത്യ കിസാന്‍ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പൂടംകല്ല് – പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ വെച്ച് മുന്‍ എം എല്‍എ എം. നാരായണനെ അനുസ്മരിച്ചു. ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ബങ്കളം പി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു , കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിണ്ടന്റ് എ .പ്രദീപന്‍, സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിണ്ടന്റ ബി. രത്‌നാകരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. സുകുമാരന്‍ സ്വാഗതവും പറഞ്ഞു.