ബളാല്‍: ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്രാട ദിവസം ഭക്തജനങ്ങളുടെ സഹകരണത്തോടെ മെഗാ പൂക്കളം ഒരുക്കും. ഉത്രാട ദിവസം രാവിലെ എട്ടുമണിമുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നതെന്നും താല്പര്യമുള്ള ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണെന്നും പൂക്കളം ഒരുക്കുന്നതിന് ആഘോഷ കമ്മിറ്റിയിലെ വനിതാ ഭാരവാഹികളെയും മാതൃസമിതി ഭാരവാഹികളെയും ചുമതലപ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു. നവരാത്രി ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിനും യോഗം തീരുമാനമെടുത്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി കുഞ്ഞി കൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ കാരയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി രാമചന്ദ്രന്‍ നായര്‍, ട്രഷറര്‍ കെ വി കൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി ഗോപി, കമ്മിറ്റി ഭാരവാഹികളായ കെ മാധവന്‍ നായര്‍, ഷാജു ചീറ്റയില്‍, പത്മനാഭന്‍ കെ വി, സുരേഷ് മുണ്ടമാണി,പി പത്മാവതി, വിജയകുമാരി, മാതൃസമിതി ഭാരവാഹികളായ ശ്യാമള ശ്രീധരന്‍ ശാന്താ രാമകൃഷ്ണന്‍, ഗീതാ കുഞ്ഞികൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ വി അമ്പൂഞ്ഞി നായര്‍, സി രാമകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.