ഉദുമ : 1982 വര്‍ഷത്തില്‍ ഉദുമ ഗവ: ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍.സി. പഠിതാക്കളായവരെയെല്ലാം ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുവാന്‍ 1982 ലെ എസ്.എസ്.എല്‍.സി. കൂട്ടായ്മയായ സ്നേഹ കൂടാരം ’82 വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പി.വി. ഉദയകുമാര്‍ അദ്ധ്യക്ഷം വഹിച്ച യോഗം സ്നേഹ കൂടാരം’82 സ്ഥാപക ചെയര്‍മാനും 1981-82 വര്‍ഷ സ്‌കൂള്‍ ലീഡറുമായിരുന്ന എന്‍. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ കമ്മട്ട, പി.വി. കൃഷ്ണന്‍, തിലക രാജന്‍, ബി. കുഞ്ഞികണ്ണന്‍, എം.ബി. മുഹമ്മദ് ഷാഫി, ആരിഫ് കാപ്പില്‍, ടി. നാരായണന്‍, സുഗന്ധി, ഗോപി കൃഷ്ണന്‍, അഷറഫ് മാങ്ങാട്, പുഷ്പവതി, അമീറലി എന്നിവര്‍ പ്രസംഗിച്ചു.