ഉദുമ : വോട്ട് കൊള്ളയ്ക്ക് ചൂട്ട് പിടിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി ചോദിച്ച 5 ചോദ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു. ഉദുമ പോസ്റ്റ് ഓഫീസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രതീഷ് ഞെക്ലി അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കള്‍, മണ്ഡലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഷിബു കടവങ്ങാനം,നിതിന്‍ രാജ് മാങ്ങാട്, അനീഷ് പണിക്കര്‍, രാമകൃഷ്ണന്‍ നാലാംവാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.