പാലക്കുന്ന്: ശ്രീ നാരായണ ഗുരു ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജില്ലാ തലത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു.
നാടന്‍ പാട്ട്, കരോക്കെ ചലച്ചിത്ര ഗാനം, ഗുരുദേവ കവിതാലാപനം എന്നിവ പൊതുവായും , ജലഛായ ചിത്രരചന കെ.ജി/എല്‍. പി.യു. പി/ ഹൈസ്‌കൂള്‍/പൊതു വിഭാഗങ്ങളില്‍ വേവ്വേറെയായിരിക്കും മത്സരം നടത്തുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും പുരസ്‌കാരവും അന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും. രാവിലെ 10 മുതല്‍ അംബിക ഓഡിറ്റോറിയത്തിലും അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായിരിക്കും മത്സരങ്ങള്‍ നടക്കുക. പങ്കെടുക്കുന്നവര്‍ 31നകം പേര് നല്‍കണം. 9447037405.