ഉദുമ : ആദ്യം കിട്ടിയ ശമ്പളത്തില്‍ നിന്ന് ഉദുമ കനിവ് പാലിയേറ്റിവ് ഉദുമ സോണല്‍ കമ്മിറ്റിക്ക് സഹായം നല്‍കി ഉദുമ ബേവൂരിയിലെ കെ. ആര്‍. അനാമിക. കോഴിക്കോട് എന്‍ ഐ ടി യില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അനാമികയ്ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെയാണ് ഇന്റല്‍ കമ്പനിയില്‍ ജോലി ലഭിച്ചത്. തനിക്ക് ലഭിച്ച ആദ്യ ശമ്പളത്തില്‍ നിന്നാണ് ഒരു വിഹിതം കനിവിന് നല്‍കിയത്. സി പി എം ജില്ല സെക്രട്ടറിയറ്റ് അംഗമായ കെ.വി.കുഞ്ഞിരാമന്റെയും ഉദുമ വനിത സഹകരണ സംഘം സെക്രട്ടറി ബി. കൈരളിയുടെയും മകളാണ്.
കനിവ് സോണല്‍ കമ്മിറ്റി സെക്രട്ടറി പി.വി.രാജേന്ദ്രന്‍ , പ്രസിഡന്റ് പി. കുമാരന്‍ നായര്‍ , ക്ലസ്റ്റര്‍ ഭാരവാഹികളായ അബ്ബാസ് പാക്യാര, വി.കെ. അശോകന്‍ , അഭിലാഷ് ബേവൂരി എന്നിവര്‍ സഹായധനം ഏറ്റു വാങ്ങി.