രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16 ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി എഴുപത്തി അഞ്ചോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുക്കും.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തപ്പെടുന്നത്. പ്രാഥമിക റൗണ്ടിന് ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ച് ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കുക.
മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി ട്രോഫിയും 8000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 4000 രൂപ ക്യാഷ് പ്രൈസും, മൂന്നാം സമ്മാനമായി ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും നല്‍കും.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ അറിവ് വികസിപ്പിക്കുകയും സ്‌കൂളുകള്‍ തമ്മിലുള്ള സൗഹൃദബന്ധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.