വേലാശ്വരം : ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. എന്‍. പി.വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, സി.പി.ഐ.എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. എ. ഗംഗാധരന്‍, ബ്രാഞ്ച് സെക്രട്ടറി ടി. പി.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി.ഷനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.