യുദ്ധാസക്തിക്കെതിരെ കോട്ടിക്കുളം ജി യു പി സ്‌കൂള്‍ കുട്ടികള്‍

പാലക്കുന്ന് : മാനവികതയ്ക്കും പ്രകൃതിക്കും നേര്‍ക്കുള്ള കൊടും ഭീഷണിയായ എല്ലാത്തരം യുദ്ധങ്ങളെയും ചോദ്യം ചെയ്തു കൊണ്ട് വിദ്യാര്‍ത്ഥികള്‍ . കോട്ടിക്കുളം ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഹിരോഷിമ – നാഗസാക്കി അശ്രുസ്മൃതിയുടെ അനുബന്ധമായി തെരുവോര ചിത്രരചന സംഘടിപ്പിച്ചത് . പ്രശസ്ത ചിത്രകാരന്‍ വരദ നാരായണന്‍ ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യകന്‍ പ്രകാശന്‍ കരിവെള്ളൂര്‍ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി . ഗോപി ആര്‍ട്‌സ് ചിത്രം വരയ്ക്ക് നേതൃത്വം നല്‍കി . സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓഫീസ് അസിസ്റ്റന്റും സമൂഹ ചിത്ര രചനയില്‍ പങ്കു ചേര്‍ന്നു .

Leave a Reply

Your email address will not be published. Required fields are marked *