രാവണേശ്വരം:ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ”കുടുംബശ്രീ ‘ സംഗമവും ബാങ്കിന്റെ ലോഗോ പ്രകാശനവും നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉത്ഘാടനം ചെയ്തു.
ബാങ്കിന്റെ ലോഗോ അജാനൂര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ. സബീഷ് പ്രകാശനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ.പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ പി. മിനി. പി കൃഷ്ണന്‍ കോടാട്ട് ,ബാങ്ക് വൈസ് പ്രസിഡന്റ് എ. ബാലന്‍, ഡയറക്ടര്‍മാരായ രവി മാട്ടുമ്മല്‍, പ്രേമ നാരായണന്‍,രതീഷ് വെള്ളംതട്ട, വി. വി. നളിനി,മാനേജര്‍ പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ ഡി.ടി. സി പ്രസീന കുടുംബശ്രീ സംരംഭങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
ബാങ്ക് സെക്രട്ടറി കരുണാകരന്‍ കുന്നത്ത് സ്വാഗതവും
മാനേജര്‍ മധു കൊളവയല്‍ നന്ദിയും പറഞ്ഞു.
ഉണ്ണിരാജ് രാവണീശ്വരമാണ് ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ ലോഗോ രൂപ കല്പന ചെയ്തത്.