പുല്ലൂര്‍ : രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ കലാകായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരളം റെഡ് യങ്‌സ് ക്ലബ്ബ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നിരവധി വര്‍ഷങ്ങളായി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തിവരികയാണ്. ഈ വര്‍ഷത്തെ നീന്തല്‍ പരിശീലനത്തിനായി നിരവധി കുട്ടികളാണ് എത്തിച്ചേര്‍ന്നത്. സ്‌കൂള്‍ അവധി ദിവസങ്ങളിലും മറ്റ് എല്ലാവര്‍ക്കും സൗകര്യപ്രദമായ സമയങ്ങളിലുമാണ് നീന്തല്‍ പരിശീലനം നടന്നുവരുന്നത്. ഇപ്രാവശ്യം മടിയനിലെ പാലത്തിങ്കാല്‍ തോട്ടില്‍ 40 ഓളം കുട്ടികള്‍ പരിശീലനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ആത്മരക്ഷക്കായും കുട്ടികളില്‍ ധൈര്യവും കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നീന്തല്‍ പരിശീലനം സഹായകമായിട്ടുണ്ടെന്ന് ക്ലബ്ബ് സെക്രട്ടറി ടി. മനൂ ഷും ഖജാന്‍ജി പി. കുഞ്ഞിക്കേളുവും അഭിപ്രായപ്പെട്ടു. വര്‍ഷകാലവും ഈ പരിശീലനം തുടര്‍ന്നു കൊണ്ടുപോകുമെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു. പി. കുഞ്ഞി കണ്ണന്‍, ടി. സുകേഷ്, സന്തോഷ് മൊട്ടമ്മല്‍, എന്‍. വി. അശോകന്‍, കുന്നുമ്മല്‍ സുരേഷ്, ടി.ഷീബ എന്നീ പരിശീലകരാണ് നീന്തല്‍ പരിശീലനത്തിന് നേതൃത്വം വഹിക്കുന്നത്