ആശാവര്‍ക്കന്മാര്‍ക്ക് പരിശീലനം ആരംഭിച്ചു

ഉദുമ: ബേഡഡുക്ക ബ്ലോക്ക് ആശാ വര്‍ക്കന്മാരുടെ പത്താമത് മോഡ്യൂള്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ഉദുമ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി
ചെയര്‍പഴ്‌സണ്‍ സൈനബ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വി. കെ.അശോകന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ജി. ഗോപകുമാര്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. എം കായിഞ്ഞി, പിആര്‍ഓ ലൂക്ക് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഉദുമ ഗ്രാമ പഞ്ചായത്തിലെ 36 ആശാവര്‍ക്കന്മാര്‍ ത്രിദിന പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഡോ. എം.മുഹമ്മദ്, ഡോ. കായിഞ്ഞി, ഓപ്‌റ്റോമെട്രിസ്റ്റ് ഷിബു, ജില്ലാ ആശ കോര്‍ഡിനേറ്റര്‍ ശശികാന്ത്, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, എംഎല്‍എസ്പി ഇ. കെ. സന്ധ്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, സോഫിയാമ്മ കുര്യാക്കോസ്, എ. വി. റീന, കെ. വിഭിന്‍, സി. ജെ. ആന്റണി , കൗണ്‍സിലര്‍ ഐശ്വര്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *