രാജപുരം: വോട്ടര്‍പ്പട്ടി കയിലെ ക്രമക്കേട് ചൂണ്ടി ക്കാട്ടി പ്രതിഷേധിച്ച എഐ സിസി അധ്യക്ഷന്‍ മല്ലികാര്‍ ജുന്‍ ഖര്‍ഗെയെയും പ്രതിപ ക്ഷ നേതാവ് രാഹുല്‍ ഗാന്ധി യെയും ഇന്ത്യാ മുന്നണിയി ലെ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതി
ഷേധിച്ച് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വി ബാലകൃഷ്ണന്‍ ബാലൂര്‍, എം.കെ മാധവന്‍ നായര്‍ , കൃഷ്ണന്‍ പാച്ചേനി , സണ്ണി ഇലവുങ്കല്‍, സജി പ്ലാച്ചേരി പുറത്ത് എന്നിവര്‍ സംസാരിച്ചു. സജി മണ്ണൂര്‍, മധുസൂദനന്‍ റാണിപുരം, രാജീവന്‍ ചീരോല്‍, റോയി ആശാരി കുന്നേല്‍, ചന്ദ്രന്‍ പാലംതടി, രേഖ സി, സി തങ്കമണി, വിനോദ് നായ്ക്കയം, പി യോഗേഷ് കുമാര്‍ ,രാജേഷ് പണാം കോട്ട്, ബേബി ജോസഫ് , കുഞ്ഞിക്കണ്ണന്‍ കൂരംകയ എന്നിവര്‍ നേതൃത്വം നല്കി.