കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി പെന്‍ഷന്‍കാരുടെ മാര്‍ച്ചും ധര്‍ണയും കുണ്ടംകുഴിയില്‍ വെച്ച് നടത്തി

ധര്‍ണ KSSPU ബ്ലോക്ക് പ്രസിഡന്റ് ശ്രീ. കെ വി നാരായണന്റെ അധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ മാധവന്‍ ഉത്ഘാടനം ചെയ്തു. KSSPU കാസറഗോഡ് ജില്ല ജോയിന്റ് സെക്രട്ടറി ശ്രീ കെ വി ഗോവിന്ദന്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് രക്ഷാധികാരി ശ്രീ എ നാരായണന്‍ നായര്‍, ജില്ല കമ്മിറ്റി അംഗം ശ്രീമതി. എം മാധവി, ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ കെ പൊക്കായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. KSSPU ബ്ലോക്ക് സെക്രട്ടറി ശ്രീ. ഇ സി കണ്ണന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എം വി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *