കാഞ്ഞങ്ങാട്: മടിയന്‍ സത്യകഴകം ശ്രീ കണ്ണച്ചന്‍ വീട് മാതൃസമിതിയുടെ നേതൃത്വത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണ പ്രഭാഷണവും വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സര്‍വ്വൈശ്വര്യ വിളക്ക് പൂജയും നടന്നു. ബാലന്‍ മാസ്റ്റര്‍ പരപ്പ രാമായണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശ്രീ സത്യകഴകം മടിയന്‍ കണ്ണച്ഛന്‍ വീട് പരിധിയില്‍ വരുന്ന കഴകം അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ടി.വി. ബാലകൃഷ്ണന്‍, ലക്ഷ്മി തമ്പാന്‍, കെ.നാരായണന്‍, എം. ശ്രീനിവാസന്‍ എന്നിവര്‍ അനുമോദിച്ചു. കഴകംവൈസ് പ്രസിഡണ്ട് പി. ബാബു അധ്യക്ഷത വഹിച്ചു. കഴകം സെക്രട്ടറി ശ്രീജിത്ത്, ട്രഷറര്‍ എ. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാതൃ സമിതിയുടെ നേതൃത്വത്തില്‍ പരപ്പ ബാലന്‍ മാസ്റ്ററുടെ കാര്‍മ്മികത്വത്തില്‍ നടന്ന സര്‍വ്വൈശ്വര്യ വിളക്കുപൂജയില്‍ പിഞ്ചുകുട്ടികളും സ്ത്രീകളും അടക്കം നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. ലഘു ഭക്ഷണ വിതരണവും നടന്നു.