വെള്ളിക്കോത്ത്: ചേറാണ് ചോറ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ അടോട്ട് വയലില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു. മഴപ്പൊലിമയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര വെള്ളിക്കോത്ത് നിന്നും ആരംഭിച്ച അടോട്ട് വയലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന മഴ പൊലിമയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ വിജയന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ ലക്ഷ്മി തമ്പാന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി. സജിത് കുമാര്‍, ചെറാ കോട്ട കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍ സ്വാഗതവും സി ഡി എസ് മെമ്പര്‍ കെ. സതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മഴപ്പൊലിമയുടെ ഭാഗമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു. വൈകിട്ട് അടോട്ട് വയലില്‍ നടന്ന ഞാറ് നടീല്‍ മത്സരത്തില്‍ 40 സെന്റ് സ്ഥലത്ത് നെല്‍കൃഷി ഇറക്കുന്നതിന് സാധിച്ചു എന്നത് മഴപ്പൊലിമയുടെ പ്രശസ്തി വര്‍ധിപ്പിച്ചു . വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.