കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിന് പഞ്ചായത്ത് പ്രീമിയം അടച്ച് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം – കെ.ബി മുഹമ്മദ് കുഞ്ഞി

മുളിയാര്‍: കാലാവസ്ഥ ക്ഷോഭം മുഖേനയും, വന്യജീവി ആക്രമണത്തിലും കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലൂടെ പ്രീമിയം അടച്ച് ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ കൃഷി ഇടങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, പച്ച തേങ്ങ സംഭരണ കേന്ദ്രം പുനരാരംഭിക്കുകയും തറവില നിശ്ചയിക്കുകയും ചെയ്യുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കൃഷിഭവന്‍ കേന്ദീകരിച്ച് സ്വതന്ത്ര കര്‍ഷക സംഘം സംഘടിപ്പിച്ച മുളിയാര്‍ കൃഷിഭവന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര കര്‍ഷക സംഘം മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. യൂസഫ് സ്വാഗതം പറഞ്ഞു.
മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം.അബൂബക്കര്‍ ഹാജി, സെക്രട്ടറി ബി.കെ.ഹംസ, സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡണ്ട് എ.പി. ഹസൈനാര്‍ അബ്ബാസ് കൊളച്ചപ്പ്,എ.പി. അബ്ദുല്ല, എ.കെ.ഫൈസല്‍, ബി.എ.മുഹമ്മദ് കുഞ്ഞി ബാവിക്കര, ഹമീദ് കെരമൂല, മൊയ്തു ബാവാഞ്ഞി, പി.അബ്ദുല്ല കുഞ്ഞി, ഹമീദ് പോക്കര്‍ ,മുഹമ്മദ് ചാല്‍ക്കര, ഷാഫി നെല്ലിക്കാട് , അബ്ദുല്ല മല്ലം,മെയ്തു കപ്പണ,
ഷാഫി മദനി നഗര്‍, മുഹമ്മദ് കുഞ്ഞി പോക്കര്‍ അബ്ദുള്‍ റഹിമാന്‍ മുണ്ടക്കൈ , ഉബൈസ് മദനി നഗര്‍, സിദ്ധിഖ് തേക്കെപ്പള്ളം, അബ്ദുള്‍ റഹിമാന്‍ കോട്ട എന്നിവര്‍ സംബന്ധിച്ചു.സ സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡണ്ട് എ.പി. ഹസൈനാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മുളിയാര്‍ കൃഷി ഓഫീസര്‍ക്ക് നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *