രാജപുരം : അഖില കേരള മാരാര്‍ ക്ഷേമ സഭ പെരുതടി യൂണിറ്റ് സമ്മേളനം പെരുതടിയില്‍ വെച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.നാരായണ മാരാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വാദ്യരത്‌നം പി. മുരളീധരമാരാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൂടാതെ മുതിര്‍ന്ന സഭാംഗങ്ങളെ മുന്‍ ജില്ലാ പ്രസിഡന്റ് മടിക്കൈ ഭാസ്‌ക്കര മാരാര്‍ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ മാരാര്‍ മടിക്കൈ, എസ്. മധുസൂദനന്‍ , ഗോവിന്ദ പ്രകാശ് മാരാര്‍, ബിജു മാരാര്‍ നെല്ലിത്തോട്,വി എസ് ഗോപാലകൃഷ്ണമാരാര്‍ , കെ വി മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.