മാലോം : കഴിഞ്ഞ പത്ത് വര്‍ഷമായി മാനവികതയുടെ രാഷ്ട്രീയo പറഞ്ഞു കൊണ്ട് സമൂഹത്തിലെ അശരണര്‍ക്കും രോഗികള്‍ക്കും കൈത്താങ്ങ് ആയി മാറിയ മാലോത്ത് കസബയിലെ കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സഹായം എത്തിക്കുന്നത് രണ്ട് രോഗികള്‍ക്ക്. ചികിത്സയില്‍ കഴിയുന്ന മാലോത്തെ ബിന്ദുവിന്റെയും കൊന്നക്കാടെ അനീഷിന്റെയും ചികിത്സ സഹായത്തിനായ് കൂട്ടായ്മ സ്വരൂപ്പിച്ച തുക ബിന്ദു ചികിത്സ സഹായ കമ്മിറ്റി രക്ഷധികാരി ശ്രീ രാജു കട്ടക്കയത്തിനും, അനീഷ് ചികിത്സ സഹായ കമ്മിറ്റിയ്ക്കും കൂട്ടായ്മ അംഗങ്ങള്‍ കൈമാറി.കോവിട് കാലത്ത് ഓണ്‍ലൈന്‍ സൗകര്യത്തിന് ടി വി യും ടാബും നല്‍കിയും, വിദ്യാര്‍ത്ഥിനിക്ക് വീട് നിര്‍മിച്ചു നല്‍കിയും, ബിരിയാണി ചലഞ്ചിനും, മലയോരം കണ്ട മികച്ച കായിക മത്സരമായ അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ച് അതില്‍ നിന്നും കിട്ടിയ തുക കൊണ്ട് കാരുണ്യ പ്രവര്‍ത്തനം നടത്തിയും കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം നിരവധി രോഗികള്‍ക്ക് കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്ക് അപ്പുറം സഹായം നല്‍കാന്‍ കഴിഞ്ഞു എന്ന് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.കൂട്ടായ്മ അംഗങ്ങള്‍ സഹായ തുക കൈമാറി. പി സി രഘു നാഥന്‍,വിന്‍സെന്റ് കുന്നോല, പ്രിന്‍സ് കാഞ്ഞമല, സുബിത് ചെമ്പകശേരി, അമല്‍ അഗസ്റ്റിന്‍, സ്‌കറിയ കാഞ്ഞമല,ജോമോന്‍ പി വി എന്നവര്‍ അനീഷ് ചികിത്സ സഹായ കമ്മിറ്റിക്ക് സഹായ തുക കൈമാറി. ബിജു ചുണ്ടക്കാട്ട്, ബിനീഷ് പണിക്കര്‍,അനീഷ്, ജോസഫ് പന്തലാടി, അനൂപ് എന്നിവര്‍ ചേര്‍ന്ന് ബിന്ദു ചികിത്സ സഹായം കൈമാറി
കെ എസ് യു മാലോത്ത്കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സാപ്പ് കൂട്ടായ്മ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ അനീഷിന്റെയും ബിന്ദുവിന്റെയും ചികിത്സയ്ക്ക് സ്വരൂപീച്ച മുഴുവന്‍ തുകയും ഇതോടെ കൈമാറാന്‍ കഴിഞ്ഞു എന്നത് സന്മനസ്സ് ഉള്ളവരുടെ സഹകരണത്തിന്റെ കൂടി പ്രതീകമാണെന്നും സാമൂഹിക പ്രതിഭന്ദത മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൂട്ടായ്മ അഡ്മിന്‍ മാരായ ഗിരീഷ് വട്ടക്കാട്ട്, ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍,മിഥുന്‍ കച്ചിറമറ്റം എന്നിവര്‍ പറഞ്ഞു.