രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു. താലുക്ക് അധ്യക്ഷ സുജാത നാരായണന്‍ അധ്യക്ഷത വഹിച്ചു. താലുക്ക് രക്ഷാധികാരി തമ്പാന്‍ മഞ്ഞങ്ങാനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. റവന്യ ജില്ലാ കാര്യദര്‍ശി ജയറാം മാടിക്കല്‍, ഗോകുല ജില്ലാ കാര്യദര്‍ശി സുരേഷ് പടിഞ്ഞാറെക്കര, രാഷ്ട്രീയ സ്വയംസേവക സംഘ് പനത്തടി ഖണ്ഡ് സേവാപ്രമുഖ് ദിലീപ് പ്രാന്തര്‍ കാവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രക്ഷാധികാരിമാര്‍ തമ്പാന്‍ മഞ്ഞങ്ങാനം, ചന്ദ്രന്‍ പൈക്ക.
ആഘോഷപ്രമുഖ് : കൃഷ്ണന്‍കുട്ടി ചാമണ്ഡിക്കുന്ന്, സഹ ആഘോഷ പ്രമുഖ് : ജിതിന്‍ അട്ടോടുകയ,
അധ്യക്ഷന്‍ : ബാലകൃഷ്ണന്‍ അടുക്കം കൊട്ടോടി, ഖജാന്‍ജി : സന്തോഷ് കുമാര്‍ കള്ളാര്‍ എന്നിവരെ തിരഞ്ഞെടുത്തു .ജീതിന്‍ അട്ടോട്ടുകയ യോഗത്തില്‍ നന്ദി അറിയിച്ചു. മംഗളശ്ലോകത്തോടെ യോഗം അവസാനിച്ചു.