കോട്ടിക്കുളം ഗവ. യു. പി. സ്‌കൂള്‍ :1500 ഓളം കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ നിലവിലെ എണ്ണം 64 സ്‌കൂളിനെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ

പാലക്കുന്ന് :അപ്പര്‍ പ്രൈമറി തല ബാലകലോത്സവത്തിന് സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം. സംസ്ഥാന പാതയോരത്ത് പാലക്കുന്ന് ടൗണില്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ടിക്കുളം ഗവ. യു.പി സ്‌കൂളിന്റെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്.
1500 ഓളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ ഒന്നുമുതല്‍ ഏഴാം ക്ലാസു വരെ ആകെയുള്ളത് 64 പേര്‍. ബേക്കല്‍ ഉപ ജില്ലാതല കായിക, കലാമേളകളില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍ ഷിപ്പ് സ്വന്തമാക്കിയ സ്‌കൂളിന് കളിസ്ഥലം പോലുമില്ല. ആദ്യ കാലങ്ങളില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു കായിക പരിശീലനം. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് ബി ആര്‍ സി (ബ്ലോക്ക് റിസോര്‍ഴ്‌സ് സെന്റര്‍) യ്ക്ക് ഇവിടെ സ്വന്തമായി ഓഫീസുള്ളത് അവിടെ നിന്നുള്ള സഹകരണങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ടെന്നത് ആശ്വാസമാണെന്ന് പ്രധാനധ്യാപകന്‍ പറയുന്നു. ആദ്യപടിയായി
ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസുകള്‍ തുടങ്ങുക, ഭൗതിക സാഹചര്യം മെച്ച പ്പെടുത്തുക, കുട്ടികളുടെയും സ്‌കൂളില്‍ എത്തുന്നവരുടെ സുരക്ഷ പരിഗണിച്ച് നടപ്പാലം നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ പൊങ്ങി വന്നത്. പൂര്‍വ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും
പങ്കെടുപ്പിച്ച് 2006ല്‍ ശതാബ്ദി ആഘോഷിച്ചിരുന്നു. അടച്ചു പൂട്ടല്‍ ആശങ്കയില്‍ സ്‌കൂളിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ചുകൊണ്ട് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ സംരക്ഷണ സമിതി രൂപീ കരിച്ചു. സൈനബ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എം. ഷെമീമ അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ പ്രകാശന്‍ കരിവെള്ളൂര്‍, അസീസ് അക്കര, മുന്‍ പിടിഎ പ്രസിഡന്റ് പി. വി. ഉദയകുമാര്‍യകുമാര്‍, ഫാറൂക്ക് കസ്മി, സി. കെ. കണ്ണന്‍, പാലക്കുന്നില്‍ കുട്ടി, എം. ഇബ്രാഹിം, കെ. അപ്പകുഞ്ഞി വൈദ്യര്‍, പി.എം. ഷമീര്‍, സി. എച്ച്. ബഷീര്‍, ബി. ടി. ജയറാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
അസീസ് അക്കര, പാലക്കുന്നില്‍ കുട്ടി,
കെ. അപ്പകുഞ്ഞി വൈദ്യര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായി വിദ്യാലയ സംരക്ഷണ സമിതി രൂപീ കരിച്ചു. ഭാരവാഹികള്‍: ഫാറൂഖ് കാസ്മി
(പ്രസി.), സി. കെ. കണ്ണന്‍, സുകു പള്ളം (വൈ. പ്രസി), പി. വി. ഉദയകുമാര്‍ ജന. സെക്ര.), എം. ഇബ്രാഹിം, എം. ഷമീമ (ജോ. സെക്ര.), ജയാനന്ദന്‍ പാലക്കുന്ന് (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *