മാലക്കല്ല് : ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂളിലെ കുട്ടികള്‍ സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന അനേകം സഡാക്കോ സസാക്കി (ഒറിഗാമി കൊക്കുകള്‍) നിര്‍മ്മിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സജി എം എ,ജോയ്സ് ജോണ്‍, മോള്‍സി തോമസ്, ബിജു പി ജോസഫ് എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍സയന്‍സ് ക്ലബ് കണ്‍വീനര്‍ സിസ്റ്റര്‍ റോസ്ലിറ്റ്, അന്ന തോമസ്, ജോസ്ലി ജോസ്,ആന്‍ മരിയ രാജു,പ്രിന്‍സ് ജോസ് എന്നിവരുടെ സഹകരണത്തോടെ നടത്തപ്പെട്ട പരിപാടി ഒരു വേറിട്ട അനുഭവമായിരുന്നു. 500 ലേറെ കുട്ടികള്‍ അണിനിരന്ന് ‘നോ വാര്‍’ ഡിസ്‌പ്ലേ ക്യാമ്പയിന്‍ നടത്തപ്പെട്ടു.
പീസ് ട്രീ, വാള്‍ ഓഫ് ഹോപ്പ്, പോസ്റ്റര്‍ നിര്‍മ്മാണം, ആന്റി വാര്‍ സന്ദേശം, ചുമര്‍ പത്രിക മത്സരം, ക്വിസ് മത്സരം തുടങ്ങി നിരവധി പരിപാടികള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. സ്‌കൂളിലെ കുട്ടികള്‍ അധ്യാപകര്‍ അനധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.